ഞാന്‍ ദൈവവിശ്വാസിയാകാനുള്ള കാരണങ്ങള്‍ -"യാദൃശ്ചികമായ" സങ്കീര്‍ണതകള്‍ ?? ഭാഗം-2
പലപ്പോഴും നാം ഈ ലോകത്തെ മനസ്സിലാക്കുന്നത് വളരെ ലളിതമായാണ്! നാം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നു! എന്നാല്‍ അതിന്റെ പ്രവര്‍ത്തനത്തിന് നിദാനമായ മൈക്രോപ്രോസസ്സറുകളെ പറ്റി നാം ചിന്തിക്കാറില്ല. അത് പോലെ തന്നെ പലപ്പോഴും നാം ഈ ലോകത്തെ കുറിച്ചോ പ്രകൃതിയെ കുറിച്ചോ അവിടങ്ങളിലെ അട്ഭുതങ്ങളിലെ കുറിച്ചോ നാം ചിന്തിക്കാറില്ല! നമ്മുടെ ചിന്താശേഷി ഉണര്‍ത്താന്‍ ഇവിടെ ഞാന്‍ തിരഞ്ഞെടുക്കുന്ന ഉദാഹരണം ചിന്തക്ക് കാരണമായ തലച്ചോറാണ്!
മനുഷ്യ മസ്തിഷ്കം-അഥവാ സൂപ്പര്‍ സൂപ്പര്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍!
- മനുഷ്യ മസ്തിഷ്കത്തിന്റെ അടിസ്ഥാന ഘടകം "ന്യൂറോണ്‍" എന്ന കോശമാണ്. വളര്‍ച്ച പ്രാപിച്ച ഒരു തലച്ചോറില്‍ 100 ബില്ല്യണ്‍ അഥവാ 100000000000 ന്യൂറോണുകള്‍ ഉണ്ടാകും!
- ഈ ന്യൂറോണുകള്‍ ഒരു വലിയ നെറ്റ്വര്‍ക്കിനു തന്നെ രൂപം നല്‍കുന്നു!ഓരോ ന്യൂറോണ്‍ കോശവും 1000 മുതല്‍ 2 ലക്ഷം വരെ കോശങ്ങളുമായി കണക്റ്റ് ചെയ്തിട്ടുണ്ടാകും-ഈ ബന്ധങ്ങളെ "സിനാപ്സ്" എന്ന് വിളിക്കുന്നു!
- അങ്ങനെയെങ്കില്‍ ഒരു ന്യൂറോണ്‍ കോശം ശരാശരി 10000 കോശങ്ങളുമായി ബന്ധം സ്ഥാപിച്ചിരിക്കുന്നു എന്നെടുത്താല്‍ തലച്ചോറിലെ ആകെ സിനാപ്സുകളുടെ എണ്ണം=10000000000000 x 10000 = 10^15 !!(Quadrillion)
- അതായത് 100 ബില്ല്യണ്‍ ന്യൂറോണുകള്‍ അടങ്ങുന്ന അവ തമ്മില്‍ ഒരു ക്വാട്രില്ല്യന്‍ (Quadrillion) കണക്ഷനുകള്‍ ഉള്ള ഒരു സിസ്റ്റം ആണ് മനുഷ്യ മസ്തിഷ്കം!
കണക്കുകള്‍ പെട്ടന്ന് മനസ്സിലാകാന്‍!
മനുഷ്യ മസ്തിഷ്കത്തിന്റെ സങ്കീര്‍ണത മനസ്സിലാക്കാന്‍ ഈയൊരു ഉദാഹരണം ശ്രദ്ധിച്ചാല്‍ മതി!
- നമ്മുടെ ലോകത്തിലെ ഇന്നത്തെ ഏറ്റവും വലിയ നെറ്റ്വര്‍ക്കുകളില്‍ ഒന്നാണ് മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്ക്. 6 ബില്ല്യണ്‍ മോബൈലുകള്‍ ലോകത്തുണ്ട് എന്ന് കണക്കാക്കപ്പെടുന്നു(ശ്രദ്ധിക്കുക:ന്യൂറോണുകള്‍ 100 ബില്ല്യണ്‍).
- ഓരോ മൊബൈലിലും 500 കോണ്ടാക്റ്റ് നമ്പരുകള്‍ ഉണ്ട് എന്ന് കരുതുക!അങ്ങനെയെങ്കില്‍ മൊത്തം കണക്ഷനുകളുടെ എണ്ണം= 600000000 x 500 =30 x 10^11! അഥവാ മൂന്ന് ട്രില്യന്‍ ( Trillion )
- അതായത് ലോകം മുഴുവന്‍ വ്യാപിച്ചു നില്‍കുന്ന മൊബൈല്‍ ശൃംഖലയേക്കാള്‍ 1000 ഇരട്ടി വലുതാണ് ഒരാളുടെ തലച്ചോറിലെ ന്യൂറോണ്‍ കണക്ഷന്‍സ്! ആ തലച്ചോറിന്‍റെ ഭാരം 1.3 കിലോഗ്രാമും വ്യാപ്തി 14 cm x 16 cm x 9 cm മാത്രവും!
ഇനി ശ്രദ്ധിക്കുക!!!
- ഈ തലച്ചോര്‍ ഒരു ലക്ഷത്തിലധികം സന്ദേശങ്ങള്‍ ഒരു സെക്കന്റിനുള്ളില്‍ കൈകാര്യം ചെയ്യുന്നു!
- നിങ്ങളുടെ ശ്വസന പ്രക്രിയയും വിശപ്പിനെയും കൈ കാലുകളുടെ ചലനത്തേയും എന്തിനേറെ, നിങ്ങളുടെ കണ്‍ പീലികളുടെ ചലനത്തെ സംബന്ധിച്ച് വരെയുള്ള വിവരങ്ങള്‍ സൂക്ഷിക്കുന്നു!

"തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. ( അവര്‍ പറയും: ) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ."
(ഖുര്‍ആന്‍,3:190,191)
No comments:
Post a Comment