ഞാന്‍ ദൈവവിശ്വാസിയാകാനുള്ള കാരണങ്ങള്‍ -യാദൃശ്ചികതയോ അതോ രൂപ കല്പനയോ? ഭാഗം-1
അനന്തത തേടി മനുഷ്യന്‍ യാത്ര ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നാം
ജീവിക്കുന്നത്. അവിടെ തന്നെ സൃഷ്ടിച്ചവനായ ഒരു ദൈവമുണ്ടോ ഇല്ലേ എന്നുള്ള
ചര്‍ച്ചകള്‍ കാലങ്ങളായി ഉയര്‍ന്നു കൊണ്ടിരിക്കുന്നു!വിവിധ മതദര്‍ശനങ്ങള്‍
വ്യത്യസ്തങ്ങളായ ദൈവ സങ്കല്പങ്ങളെ അവതരിപ്പിക്കുന്നു. അവയെ കുറിച്ച്
ചര്‍ച്ച ചെയ്യും മുന്‍പ് ഈയുള്ളവന്‍ എന്ത് കൊണ്ട് ദൈവാസ്തിത്വത്തില്‍
വിശ്വസിക്കുന്നു എന്നുള്ളതിനുള്ള ചില കാരണങ്ങളാണ് നിങ്ങളുടെ മുന്‍പില്‍
അവതരിപ്പിക്കുന്നത്.
ഒരു ചെറിയ പരീക്ഷണം!
- ഒന്ന് മുതല്‍ പത്തു വരെ രേഖപ്പെടുത്തിയ പത്ത് കടലാസ് കഷ്ണങ്ങള്‍ ഒരു സഞ്ചിയില്‍ ഇടുക
- ഇനി ഒന്ന് മുതല്‍ പത്ത് വരെയുള്ള അതെ ക്രമത്തില്‍ ആ കടലാസുകള്‍ തിരിച്ചെടുക്കാന്‍ ശ്രമിക്കുക(അതിലേക്കു നോക്കാതെ!).ഓരോ തവണ കടലാസ് എടുത്ത ശേഷവും അതിന്മേല്‍ രേഖപ്പെടുത്തിയ സംഖ്യ ശ്രദ്ധിച്ച ശേഷം തിരച്ചു നിക്ഷേപിക്കുക.
- പത്ത് തവണ നിങ്ങള്‍ എടുത്താല്‍ ഒന്ന് മുതല്‍ പത്ത് വരെയുള്ള അതേ ക്രമത്തില്‍ നിങ്ങള്‍ക്ക് കടലാസുകള്‍ ലഭിക്കാനുള്ള സാധ്യത എന്ത്?
- ആദ്യം എടുക്കുന്നത് '1' ആവാനുള്ള സാധ്യത പത്തിലൊന്ന്! ഇനി അതോടൊപ്പം രണ്ടാമത്തേത് '2' ആവാനുള്ള സാധ്യത നൂറിലൊന്ന്!അടുത്തത് മൂന്നിലൊന്ന് ലഭിക്കാനുള്ള സാധ്യത ആയിരത്തിലൊന്ന്!ഇങ്ങനെ ഒന്ന് മുതല്‍ പത്ത് വരെ ക്രമത്തില്‍ കിട്ടാനുള്ള സാധ്യത ആയിരം കൊടിയിലൊന്നു മാത്രം! അതായത് ഈയൊരു ചെറിയ പരീക്ഷണത്തില്‍ തന്നെ നിങ്ങള്‍ ഉദ്ദേശിക്കുന്ന ഫലം കിട്ടാനുള്ള സാധ്യത ഇല്ല എന്ന് തന്നെ പറയാം!നിങ്ങള്‍ മനപ്പൂര്‍വ്വം നിങ്ങള്‍ക്കാവശ്യമുള്ള ഫലം ലഭിക്കാന്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നത് വരെ!
കേവലം യാദൃശ്ചികത മൂലം , സാധ്യതകള്‍ മൂലം ഈ ഭൂമിയും അതില്‍ ജീവന്‍
നിലനില്‍കാനുള്ള എല്ലാ സാഹചര്യങ്ങളും അതിലെ ജീവജാലങ്ങളും നിലവില്‍ വരുമോ?
ചിന്തിക്കുക!
- ഭൂമിയുടെ അച്ചുതണ്ട് 23 ഡിഗ്രീ ചെരിഞ്ഞാണ് ഉള്ളത്.അതിനു ഇത്ര ചെരിവ് ഇല്ലായിരുന്നെങ്കില്‍ നമ്മുടെ ഭൂഖണ്ഡങ്ങള്‍ തണുത്തുറഞ്ഞു പോകുമായിരുന്നു!
- ഭൂമി സ്വന്തം അച്ചുതണ്ടില്‍ ഒരു മണിക്കൂറില്‍ ആയിരം മൈല്‍ വേഗത്തില്‍ കറങ്ങുന്നു. ആ കറക്കത്തിന്റെ വേഗത 100 മൈല്‍ ആയിരുന്നെങ്കില്‍ നമ്മുടെ രാപ്പകലുകളുടെ ദൈര്‍ഘ്യം പത്തിരട്ടിയാകുമായിരുന്നു. മാത്രമല്ല, അമിതമായ സൂര്യപ്രകാശം കാരണം ഒരിക്കലും ഇവിടെ ജീവന്‍ നിലനില്‍ക്കുകയുമില്ല!
- ഈ പ്രപഞ്ചത്തിലെ ചെറിയ നക്ഷത്രങ്ങളിലൊന്നാണ് സൂര്യന്‍.സൂര്യന്റെ ഉപരിതലത്തിലെ താപനില 10000 ഫാരന്‍ഹീറ്റ് ആണ്-ഇത് ഭൂമിക്ക് ആവശ്യത്തിന് മാത്രമുള്ള ചൂട് പ്രദാനം ചെയ്യുന്നു.സൂര്യന്‍ പുറത്തു വിടുന്ന രശ്മികള്‍ അല്പം കുറവായിരുന്നെങ്കില്‍ നമ്മുടെ ഭൂമി ഒരു തണുത്തുറഞ്ഞ ഗ്രഹമായി മാറിയേനെ!അല്പം കൂടിയിരുന്നെങ്കിലോ? നാമെല്ലാം കരിഞ്ഞു പോയേനെ!
- ചന്ദ്രന്‍ നമ്മോട് കുറച്ചു കൂടി അടുത്തായിരുന്നെങ്കില്‍ വേലിയേറ്റം മൂലം ദിവസം രണ്ടു തവണ കര മുഴുവന്‍ മുങ്ങിപ്പോയേനെ! പര്‍വതങ്ങള്‍ ഒലിച്ചു പോയേനെ!
- ഭൂമിയുടെ ഉപരിഭാഗം(crust) പത്തടി കൂടി മാത്രം കട്ടിയുണ്ടായിരുന്നെന്കില്‍ ഇവിടെ ഓക്സിജന്‍ ഉണ്ടാകുമായിരുന്നില്ല!
- സമുദ്രങ്ങള്‍ അല്പം കൂടി ആഴമുള്ളതായിരുന്നെങ്കില്‍ കാര്‍ബണ്‍ ഡയോക്സൈഡ് മുഴുവന്‍ അവ വലിച്ചെടുക്കുകയും സസ്യങ്ങളുടെ നിലനില്പ് അവതാളത്തില്‍ ആകുകയും ചെയ്യുമായിരുന്നു!
(തുടരും...)
No comments:
Post a Comment