Shameem Akbar
അസ്സലാമു അലയ്ക്കും വരഹ്മതുല്ലാഹ് .
(2) . ഇന്ന് നമുക്ക് മറ്റൊരു ആയതു പഠിക്കാം ..! കിട്ടുമോ എന്ന് പരീക്ഷിച്ചു നോക്ക് ..
ഒരു സഹാബാ വനിതയുടെ പ്രാതനയുടെ ഉത്തരമായാണ് ഈ ആയതു ഇറങ്ങിയത് ... അതില്‍ മുസ്ലിം സമൂഹത്തിനുള്ള നിയമങ്ങളും ഉണ്ട് ... ഏതാണ് ആ ആയതു ? ആരാണ് ആ സഹാബാ വനിതാ ??
ഖുറാന്‍ എന്നും വായിക്കുന്നവരാണ് ..അതില്‍ ആയതു ഇറങ്ങിയതും അര്‍ത്ഥവും , മനസ്സിലാക്കാന്‍ ശ്രമിക്കണ്ടേ?
(2) . ഇന്ന് നമുക്ക് മറ്റൊരു ആയതു പഠിക്കാം ..! കിട്ടുമോ എന്ന് പരീക്ഷിച്ചു നോക്ക് ..
ഒരു സഹാബാ വനിതയുടെ പ്രാതനയുടെ ഉത്തരമായാണ് ഈ ആയതു ഇറങ്ങിയത് ... അതില്‍ മുസ്ലിം സമൂഹത്തിനുള്ള നിയമങ്ങളും ഉണ്ട് ... ഏതാണ് ആ ആയതു ? ആരാണ് ആ സഹാബാ വനിതാ ??
ഖുറാന്‍ എന്നും വായിക്കുന്നവരാണ് ..അതില്‍ ആയതു ഇറങ്ങിയതും അര്‍ത്ഥവും , മനസ്സിലാക്കാന്‍ ശ്രമിക്കണ്ടേ?

ura Mujadhila 58 : 1- 4 ayathukal
സൂക്തങ്ങളവതരിക്കാന്‍ പശ്ചാത്തലമൊരുക്കിയ വനിത, ഖസ്റജ്ഗോത്രത്തിലെ ഖൌല ബിന്‍തു സഅ്ലബയായിരുന്നു. ഔസ് ഗോത്രത്തിലെ ഒരു പ്രമുഖ സഹാബിയായ ഉബാദതുബ്നു സാമിതിന്റെ സഹോദരന്‍ ഔസുബ്നു സാമിതായിരുന്നു --- ഔസുബിന്‍ സ്വാമിത് വാര്‍ധക്യമായപ്പോള്‍ അല്‍പം മുന്‍കോപിയായിത്തീര്‍ന്നു. ചില നിവേദനങ്ങളനുസരിച്ച് അദ്ദേഹത്തിന് കിറുക്കുപോലുള്ള എന്തോ ഉണ്ടായി. നിവേദകന്മാര്‍ അതെക്കുറിച്ച് كَانَ بِهِ لَمَمٌ എന്നാണ് പറഞ്ഞിരിക്കുന്നത്. ഭ്രാന്തല്ലാത്തതും എന്നാല്‍ അതുപോലുള്ളതുമായ ഒരവസ്ഥയെക്കുറിച്ചാണ് അറബിഭാഷയില്‍ لَمَمٌ എന്നു പറയുക. നമ്മുടെ ഭാഷയില്‍ കോപാധിക്യത്തെ `പിരാന്തു പിടിക്കുക` എന്നു പറയുന്നതുപോലെയാണിത്. ഈ അവസ്ഥയില്‍ മുമ്പ് അദ്ദേഹം പലവട്ടം ഭാര്യയെ ളിഹാര്‍ ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ ഇസ്ലാമില്‍ വന്ന ശേഷം ഭാര്യയുമായി കലഹിച്ച് ഇങ്ങനെ ചെയ്യുന്നത് ഇത് ആദ്യമായിട്ടായിരുന്നു. അതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ നബി(സ)യുടെ സന്നിധിയില്‍ വന്ന് സംഭവങ്ങളെല്ലാം കേള്‍പ്പിച്ചുകൊണ്ട് ഇപ്രകാരം അപേക്ഷിച്ചു: "തിരുദൂതരേ, എന്റെയും കുട്ടികളുടെയും ജീവിതം തകര്‍ന്നുപോകുന്നത് ഒഴിവാക്കാന്‍ എന്തെങ്കിലുമൊരു മാര്‍ഗമുണ്ടാക്കിത്തരാനാവില്ലേ?`` പ്രവാചകന്‍ നല്‍കിയ മറുപടി വ്യത്യസ്ത നിവേദകന്‍മാര്‍ വ്യത്യസ്ത വാക്കുകളിലാണ് ഉദ്ധരിച്ചിട്ടുള്ളത്."ഈ വിഷയത്തില്‍ ഇതുവരെ എനിക്ക് വിധിയൊന്നും വന്നുകിട്ടിയിട്ടില്ല`` എന്നാണു ചിലരുടെ നിവേദനം. "നിങ്ങളദ്ദേഹത്തിന് നിഷിദ്ധമായിരിക്കുന്നു എന്നാണ് എനിക്കു തോന്നുന്നത്`` എന്നാണ് ചിലര്‍ ഉദ്ധരിച്ചിട്ടുള്ളത്. "നിങ്ങളദ്ദേഹത്തിന് നിഷിദ്ധയായിരിക്കുന്നു`` എന്നും നിവേദനം ചെയ്തിട്ടുണ്ട്. ഈ മറുപടി കേട്ട് അവര്‍ കേഴാന്‍ തുടങ്ങി. അദ്ദേഹം ത്വലാഖിന്റെ പദങ്ങള്‍ പറഞ്ഞിട്ടില്ലെന്ന് നബി(സ)യെ അവര്‍ പലവട്ടം ഉണര്‍ത്തി. മക്കളുടെയും വൃദ്ധനായ ഭര്‍ത്താവിന്റെയും ജീവിതം തകര്‍ന്നുപോകുന്നതില്‍ നിന്ന് രക്ഷിക്കണമെന്ന് കെഞ്ചിക്കൊണ്ടിരുന്നു. പക്ഷേ ഓരോ വട്ടവും നബി (സ) അതേ ഉത്തരംതന്നെ ആവര്‍ത്തിച്ചു. ഇതിനിടയില്‍ പ്രവാചകനില്‍ വെളിപാട് ആഗതമാകുന്നതിന്റെ ലക്ഷണങ്ങളുളവായി. തുടര്‍ന്ന് ഈ സൂക്തം അവതരിക്കുകയും ചെയ്തു. അനന്തരം തിരുമേനി അവരോടു പറഞ്ഞു: (ചിലനിവേദനങ്ങള്‍ പ്രകാരം അവരുടെ ഭര്‍ത്താവിനെ വിളിച്ചു കല്‍പിച്ചു:) ഒരു അടിമയെ മോചിപ്പിക്കണം. അദ്ദേഹം അതിന് നിവൃത്തികേട് ബോധിപ്പിച്ചു. അപ്പോള്‍ പറഞ്ഞു: എങ്കില്‍ രണ്ടുമാസം തുടര്‍ച്ചയായി നോമ്പെടുക്കണം. അദ്ദേഹം ബോധിപ്പിച്ചു: മൂന്ന് നേരം തിന്നുകയും കുടിക്കുകയും ചെയ്തില്ലെങ്കില്‍ കണ്ണുകേടാവുന്ന അവസ്ഥയുള്ളവരാണ് ഔസ് ഗോത്രക്കാര്‍. തിരുമേനി പറഞ്ഞു: എങ്കില്‍ 60 പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുക. അദ്ദേഹം പറഞ്ഞു: അതിനു മാത്രമുള്ള കഴിവ് എനിക്കില്ലല്ലോ; അങ്ങുതന്നെ സഹായിച്ചാലല്ലാതെ. അപ്പോള്‍ തിരുമേനി അറുപതാള്‍ക്ക് രണ്ടു നേരത്തെ ഭക്ഷണത്തിനു വേണ്ട അളവിലുള്ള ഭക്ഷ്യവസ്തുക്കള്‍ അദ്ദേഹത്തിനു നല്‍കി. ഇതിന്റെ അളവിലും വ്യത്യസ്ത നിവേദനങ്ങളാണുള്ളത്. ചില നിവേദനങ്ങളില്‍ പ്രായശ്ചിത്തം ചെയ്യാന്‍ തിരുമേനി നല്‍കിയ അത്രതന്നെ ഭക്ഷ്യ വസ്തുക്കള്‍ ഹ: ഖൌലഃയും തന്റെ ഭര്‍ത്താവിനു നല്‍കിയതായി പറയുന്നുണ്ട് (ഇബ്നുജരീര്‍, മുസ്നദ് അഹ്മദ്, അബൂദാവൂദ് , ഇബ്നു അബീഹാതിം).
No comments:
Post a Comment