Search This Blog

Monday, March 30, 2015

ഹൂതികൾ നവോഥാന നായകരോ ???

ഹൂതികൾ നവോഥാന നായകരോ ???
ശിയായിസതിന്റെ വിഴുപ്പുകൾ പേറി അഹ്ലുസുന്നയെ കശാപ്പു ചെയ്യാൻ നടക്കുന്ന ,സ്വഹാബതിനെ ചീത്ത പറയുന്ന രാഫിളികൾ എന്നാണു തേജ്ജസുകാരാ താങ്കൾക്കു നവോഥാന നായകർ ആയതു ...അതോ സ്വന്തം വേരുകൾ നോവോധാനതിന്റെ ഈ ഉറവിടത്തിൽ നിന്നാണ് എന്ന കുറ്റസമ്മതമോ ???

----------------------------------------------------------------------------------------------

ആസ്വിഫതുല്‍ ഹസം' - അറബ് ലോകത്ത് ഇറാന്‍ നടത്തുന്ന രഹസ്യ അജണ്ടകള്‍ക്കുള്ള തിരിച്ചടി.

الحمد لله و الصلاة والسلام على رسول الله ، وعلى آله و صحبه ومن والاه، وبعد؛ 

 
യമനില്‍ റാഫിദിയാക്കളും സൗദിയുടെ നേതൃത്വത്തില്‍ അണിനിരന്ന മുസ്‌ലിം രാഷ്ട്രങ്ങളും തമ്മില്‍ നടക്കുന്ന യുദ്ധം നമ്മുടെയെല്ലാം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും. ചിലര്‍  മൊഴിയുന്ന പോലെ യമനില്‍ നിലനിന്നിരുന്ന ആഭ്യന്തര കലഹത്തില്‍ സൗദി നടത്തിയ ഒരനാവശ്യ ഇടപെടലായിരുന്നില്ല അത്. മറിച്ച് ഹൂതികള്‍ എന്നറിയപ്പെടുന്ന യമനിലെ റാഫിദിയാക്കള്‍ ക്ഷണിച്ചുവരുത്തിയ ഒരു സംഘട്ടനമാണ്.  അതുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളുണ്ട്.

 കാലങ്ങളോളമായി യമനിലെ മുസ്ലിമീങ്ങള്‍ക്ക് നേരെ ഭീഷണിയും അക്രമങ്ങളും അഴിച്ചുവിട്ടിരുന്നവരായിരുന്നു ഹൂതികള്‍. മൂന്ന്‍ ദിവസം മുമ്പ് തുടങ്ങിയ 'ആസിഫതുല്‍ ഹസം' എന്ന സൗദീ വ്യോമാക്രമണത്തിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ യമന്‍ സൗദി അതിര്‍ത്തി  പ്രദേശത്ത് സായുധ സംഘത്തെ വിന്യസിക്കുകയും കാലങ്ങളായി സൗദി അതിര്‍ത്തി ഭേദിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരാണ് ഹൂതികള്‍. യമനിലെ ആഭ്യന്തര കലാപം മുതലെടുത്ത്‌ അവിടത്തെ മുന്‍ഭരണാധികാരിയായിരുന്ന അലി അബ്ദല്ല സ്വാലിഹിന്‍റെ ഒത്താശയോടെ അവര്‍ യമന്‍ തലസ്ഥാനമായ സ്വന്‍ആ' കയ്യടക്കി.  ആഭ്യന്തര കലാപത്തെ മറയാക്കി അഹ്ലുസ്സുന്നയുടെ ആളുകള്‍ താമസിച്ചിരുന്ന പ്രവിശ്യകള്‍ തിരഞ്ഞുപിടിച്ച് ഹൂതികള്‍ നടത്തിയിരുന്ന അതിക്രമങ്ങള്‍ മുന്‍പ് നാം കേട്ടതാണ്.

ശേഷം നമ്മള്‍ കണ്ടത് അലി അബ്ദല്ല പുറത്തായ ശേഷം തിരഞ്ഞെടുക്കപ്പെട്ട അബ്ദുറബ്ബ് ഹാദിയെ തങ്ങളുടെ ആശയക്കാരനല്ല എന്ന കാരണത്താല്‍ സായുധ നീക്കത്തിലൂടെ പുറത്താക്കി ഹൂതികള്‍ യമന്‍ പിടിച്ചെടുത്തു. പ്രദേശവാസികളുടെ എളിയ ചെറുത്ത് നില്പ് അവര്‍ നിഷ്കരുണം നേരിടുകയും വളരെ വൈകാതെ ഇറാനിന്റെ ഒത്താശയോടെ യമന്‍ ഹൂതികളുടെ നിയന്ത്രണത്തിലുള്ള രാജ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇറാനിയന്‍ (ശിയാ) സാമ്രാജ്യത്തിന്‍റെ തുടക്കമാണ് നാല് അറബ് രാഷ്ട്രങ്ങള്‍ കയ്യിലൊതുക്കി തങ്ങള്‍ തുടക്കമിട്ടത് എന്ന് പരസ്യമായി പറയാന്‍ പോലും അവര്‍ മടിച്ചില്ല. ഉസ്മാനിയാക്കളുടെ തലസ്ഥാനമായിരുന്ന ബാഗ്ദാദ്, അബ്ബാസിയാക്കളുടെ തലസ്ഥാനമായിരുന്ന ദിമശ്ഖ് അതുകൂടാതെ ലബനാന്‍, യമന്‍ ഇവയെല്ലാം തങ്ങളുടെ കൈപിടിയിലാണ് എന്ന് അബ്ദുല്‍ മലിക് ഹൂതിയെ പോലെയുള്ളവര്‍ പരസ്യമായി മീഡിയക്ക് മുന്നില്‍ വിളമ്പിയതാണ്.

ഇവിടെ സ്വാഭാവികമായും ഉയര്‍ന്നു വരുന്ന ഒരു ചോദ്യമാണ് അറബ് ലോകത്ത് ഇറാനെന്ത്‌ കാര്യം എന്നുള്ളത് ?!. സ്വാഭാവികമായും അവര്‍ക്ക് ചില രഹസ്യ താല്പര്യങ്ങളുണ്ട്. തങ്ങളുടെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സായുധ സംഘങ്ങളെ ഉള്‍ക്കൊള്ളിച്ച് സായുധ നീക്കത്തിലൂടെ അറബ് രാഷ്ട്രങ്ങള്‍ കയ്യിലൊതുക്കി 'ഇറാനിയന്‍ എംപയര്‍' എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുക എന്നത് തന്നെയാണ് ആ രഹസ്യ താല്പര്യം. അതുമായി ബന്ധപ്പെട്ട ശിയാ ലോബിയുടെ രഹസ്യ അജണ്ട നേരത്തെ ചോര്‍ന്നതുമാണ്.

സിറിയയില്‍ രണ്ടര ലക്ഷത്തോളം വരുന്ന മുസ്ലിമീങ്ങളെ വധിച്ചതുമായി ബന്ധപ്പെട്ട് ഇറാനിയന്‍ സൈന്യത്തിന്‍റെ പങ്ക് വെളിച്ചത്ത് വന്നപ്പോള്‍ ആദ്യം അവര്‍ നിഷേധിച്ചു. അവിടത്തെ കാര്യങ്ങളെക്കുറിച്ച് അറിയാന്‍ നയതന്ത്രജ്ഞര്‍ മാത്രമാണ് അവിടെയുള്ളത് എന്നായിരുന്നു ഔദ്യോഗിക  വിശദീകരണം. പക്ഷെ ഇറാനിയന്‍ സൈന്യത്തിന്‍റെ പങ്ക് മാധ്യമങ്ങള്‍ തെളിവ് സഹിതം പുറത്ത് കൊണ്ടുവന്നപ്പോള്‍ അതിനെ ന്യായീകരിച്ചു.

ആശയപരമായും നയതന്ത്രപരമായും സൌദിയെപ്പോലുള്ള ഒരു ഇസ്‌ലാമിക രാഷ്ട്രത്തിന് ഭീഷണിയായ ഇറാനിയന്‍ സ്വാധീനം മേഖലയില്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ സ്വാഭാവികമായും ആ അപകടത്തെ പ്രതിരോധിക്കേണ്ടത് സര്‍വ മുസ്‌ലിം രാഷ്ട്രങ്ങളുടെയും ബാധ്യതയും കടമയുമാണ്. പ്രത്യേകിച്ചും സൗദി വ്യോമ ആക്രമണം തുടങ്ങുന്നതിന് ദിവസങ്ങള്‍ മുന്‍പ് യമന്‍ കൈയടക്കിയത് പോലെ ഇനി ഞങ്ങള്‍ സൗദിയും മറ്റു അറബ് രാഷ്ട്രങ്ങളും കൈയടക്കുമെന്ന ഭീഷണി ഹൂതികളുടെ നേതാവ് അബ്ദുല്‍ മലിക് മുഴക്കിയത് വളരെ പരസ്യമായാണ്. യഥാര്‍ത്ഥത്തില്‍ അവരുടെ അഹങ്കാരത്തിന് തടയിടാന്‍ അല്പം   വൈകി എന്നുവേണം പറയാന്‍.

ഇനി വ്യോമാക്രമണം തുടങ്ങിയതിനു ശേഷം ഹൂതികള്‍ എടുത്ത നിലപാടാണ് ഏറെ അതിശയകരം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലേക്ക് തങ്ങളുടെ ആയുധ ശേഖരങ്ങള്‍ മാറ്റി. വീടുകള്‍ക്ക് മുകളിലായി മിസൈലുകള്‍ സ്ഥാപിച്ചു. അറബ് രാഷ്ട്രങ്ങള്‍ ജനങ്ങളുടെ മേല്‍ വ്യോമാക്രമണം നടത്തുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ ജനങ്ങളുടെ മേല്‍ ആയുധ പ്രയോഗങ്ങള്‍ നടത്തി. എന്നാല്‍ വിമാനങ്ങള്‍ നടത്തുന്ന ആക്രമണവും മറ്റും തിരിച്ചറിയാന്‍ കഴിവുള്ള യമന്‍ ഗോത്രങ്ങള്‍ ഹൂതികള്‍ക്ക് നേരെ തിരിയാന്‍ അതൊരു കാരണമായി എന്നതല്ലാതെ യാതൊരു പ്രയോജനവും അതുകൊണ്ട് ഉണ്ടായില്ല.


സൗദിയുടെ നേതൃത്വത്തില്‍ അറബ് രാഷ്ട്രങ്ങള്‍ നടത്തുന്ന ആക്രമണം ഒരിക്കലും ഒരു സുപ്രഭാതത്തില്‍ ആരംഭിച്ചതായിരുന്നില്ല. ദിവസങ്ങളോളം ചര്‍ച്ചകള്‍ക്കായി ഹൂതികളെ ക്ഷണിക്കുകയും സമാധാന സംഭാഷണങ്ങള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. പക്ഷെ അതവര്‍ നിരസിക്കുകയും  തങ്ങളുടെ അഹങ്കാരം കലര്‍ന്ന പ്രഖ്യാപനങ്ങള്‍ തുടരുകയുമായിരുന്നു. യമന്‍ പ്രധാനമന്ത്രിയെ അവിടെ നിന്നും ആട്ടിയോടിച്ചു. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് അറബ് രാഷ്ട്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇതില്‍ ഇടപെട്ടത്. മാത്രമല്ല പരിശുദ്ധ ഹറമുകള്‍ നിലകൊള്ളുന്ന സൗദിയെ സംരക്ഷിക്കുക എന്ന സുപ്രധാന ദൗത്യവും ഇതിനു പിന്നിലുണ്ട്. കാലങ്ങളായ സൗദി അതിര്‍ത്തിയില്‍ സായുധ നീക്കം നടത്തുന്ന ഹൂത്തികള്‍ യമനില്‍ നിലയുറപ്പിച്ചാല്‍ സൗദിയെയും മറ്റു അറബ് രാഷ്ട്രങ്ങളെയും ആക്രമിക്കുകയും ഇറാനിന്റെ ഒത്താശയോടെ അവിടെ ആഭ്യന്തര കലാപങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നത് ഉറപ്പ്.

നാലോളം രാഷ്ട്രങ്ങള്‍ തുടങ്ങി വച്ച് ഇന്ന് പന്ത്രണ്ട് രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന മുന്നേറ്റമാണ് 'ആസിഫതുല്‍ ഹസം'. അത് അതിന്‍റെ കൃത്യമായ ലക്ഷ്യങ്ങള്‍ നിറവേറ്റി മുന്നേറുന്നതില്‍ നമുക്ക് അല്ലാഹുവിനെ സ്തുതിക്കാം. മാത്രമല്ല അറബ് ലോകത്തെ പ്രശ്നങ്ങളെ നേരിടാന്‍ സജ്ജമായ ഒരു പുതിയ സഖ്യമാണ് 'ആസിഫതുല്‍ ഹസ്മി'ലൂടെ ഉണ്ടായത്. അല്ലാഹു സല്‍മാന്‍ രാജാവിന് ഏറ്റവും ഉചിതമായ തീരുമാനങ്ങള്‍ എടുക്കുവാനുള്ള എല്ലാ തൌഫീഖ്  നല്‍കുമാറാകട്ടെ .. ഏറ്റവും ഉചിതവും യുക്തിസഹജവുമായ തീരുമാനം എന്നാണ്  സൗദി പണ്ഡിത സഭ 'ആസിഫതുല്‍ ഹസ്മി'നെ സംബന്ധിച്ച് വിശേഷിപ്പിച്ചത്.

മലിക് ഫഹദിന് കുവൈറ്റ്‌ മോചിപ്പിക്കാന്‍ തൗഫീഖ് നല്‍കിയ പോലെ, മലിക് അബ്ദല്ലക്ക് ബഹ്‌റൈന്‍ മോചിപ്പിക്കാന്‍ തൗഫീഖ് നല്‍കിയ പോലെ, യമന്‍ മോചിപ്പിക്കാനുള്ള തൗഫീഖ് അല്ലാഹു സല്‍മാന്‍ രാജാവിന് നല്‍കുമാറാകട്ടെ...

ലബനാനിലും, സിറിയയിലും, ഇറാഖിലും അഹ്ലുസ്സുന്നയെ അറുകൊല ചെയ്യുന്ന ശിയാ ഭീകരതക്ക് ഇതൊരു പാഠമാണ്.


ആശയപരമായും നയതന്ത്രപരമായും ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ക്ക് എന്നും ഭീഷണിയായിരുന്ന ഇറാനെ ഇസ്‌ലാമിക രാഷ്ട്രമായി പരിചയപ്പെടുത്തി, ശിയാ ഭീകരതക്ക് കുടപിടിച്ചിരുന്നവര്‍ക്കും ഇതൊരു പാഠമാണ്.


ഹറം കയ്യടക്കി ഹജറുല്‍ അസ്'വദ് വരെ കടത്തിക്കൊണ്ടുപോയ പാരമ്പര്യമുള്ള ശിയാക്കളെ ഇസ്‌ലാമിന്റെ വക്താക്കളായി പരിജയപ്പെടുത്താനും വേണം തൊലിക്കട്ടി.. മോന്‍ മരിച്ചിട്ടായാലും മരുമോളുടെ കണ്ണീരു കണ്ടാല്‍ മതി എന്നതാണല്ലോ ഭാവം... ശിയാക്കള്‍ കയ്യടക്കിയാലും സൗദിയുടെ പതനം ആണ് സ്വപ്നം ... അല്ലാഹുവില്‍ ശരണം...




 

ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ റഹിമഹുല്ലയുടെ വാക്കുകള്‍ ശ്രദ്ധിക്കുക : "റാഫിദിയാക്കള്‍ (ശിയാക്കള്‍) നിന്ദ്യരായ ഒരു സമൂഹമാണ് . നേരായ ചിന്തയോ, ആധികാരികമായ പ്രമാണമോ, സ്വീകാര്യ യോഗ്യമായ മതമോ, കെട്ടുറപ്പുള്ള ഭൗതിക സംവിധാനങ്ങളോ ഇല്ലാത്ത ഒരു വിഭാഗം" . - [إقتضاء الصراط المستقيم 2/815 ].


അബ്ദുല്ലാഹിബ്നു സബഅ് എന്ന ജൂതന്റെ ആശയമായ ശിയാഇസത്തിനെതിരെ മുസ്‌ലിം രാഷ്ട്രങ്ങളെ ഒന്നിപ്പിച്ച അല്ലാഹുവിന് സര്‍വ്വ സ്തുതിയും.. അല്‍ഹംദു ലില്ലാഹ് ....


അനുബന്ധ ലേഖനം : ഹൂഥികളും ചില കേരളീയരും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധമോ ?!. 

ഇസ്‌ലാമിന്‍റെ പതനത്തിനായി അകത്തു നിന്നും പുറത്ത് നിന്നും കോപ്പുകൂട്ടുന്ന ശത്രുക്കള്‍ക്കെതിരെ മലിക് ഫൈസല്‍ (റഹിമഹുല്ല) നടത്തിയ സംസാരം ഇവിടെ വീണ്ടും പ്രസക്തമാകുന്നു :


6 comments:

  1. സൈദി ശിയാ വിഭാഗത്തിനിടയില്‍ നവോത്ഥാന പ്രസ്ഥാനം എന്ന നിലയിലാണ് ഹൂത്തികളുടെ തുടക്കം. ഹിന്ദുക്കള്‍ക്കിടയിലെ നവോഥാന പ്രസ്ഥാനമായിരുന്നു ആര്യ സമാജ് എന്ന് പറയുന്നതു പോലെയെ അതിനെ കാണേണ്ടതുള്ളു. നവോഥാനം എന്നതിന്റെ അര്‍ഥം തിരിയാത്തതു കൊണ്ടുള്ള ഒരു കുഴപ്പമാണത്. സെയ്ദി ശിയാ വിഭാഗത്തിന്റെ മതപാരമ്പര്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പിറന്ന പ്രസ്ഥാനം എന്ന് തൊട്ടടുത്ത വരിയില്‍ പറയുമ്പോള്‍ കാര്യം വ്യക്തമാണ്.
    ഇങ്ങനെയുണ്ടായ പ്രസ്ഥാനം ഇപ്പോള്‍ യമനിലെ വിമത വിഭാഗമായി മാറി- ഇതാണ് തേജസ് റിപോര്‍ട്ടിന്റെ ഉള്ളടക്കം

    ReplyDelete
  2. സൈദി ശിയാ വിഭാഗത്തിനിടയില്‍ നവോത്ഥാന പ്രസ്ഥാനം എന്ന നിലയിലാണ് ഹൂത്തികളുടെ തുടക്കം. ഹിന്ദുക്കള്‍ക്കിടയിലെ നവോഥാന പ്രസ്ഥാനമായിരുന്നു ആര്യ സമാജ് എന്ന് പറയുന്നതു പോലെയെ അതിനെ കാണേണ്ടതുള്ളു. നവോഥാനം എന്നതിന്റെ അര്‍ഥം തിരിയാത്തതു കൊണ്ടുള്ള ഒരു കുഴപ്പമാണത്. സെയ്ദി ശിയാ വിഭാഗത്തിന്റെ മതപാരമ്പര്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പിറന്ന പ്രസ്ഥാനം എന്ന് തൊട്ടടുത്ത വരിയില്‍ പറയുമ്പോള്‍ കാര്യം വ്യക്തമാണ്.
    ഇങ്ങനെയുണ്ടായ പ്രസ്ഥാനം ഇപ്പോള്‍ യമനിലെ വിമത വിഭാഗമായി മാറി- ഇതാണ് തേജസ് റിപോര്‍ട്ടിന്റെ ഉള്ളടക്കം.

    സ്വാലിഹ് ഹൂത്തികള്‍ക്കും ഹൂത്തികള്‍ സ്വാലിഹിനും എതിരായിരുന്നു തുടക്കത്തില്‍ എന്നത് പഴയ വാര്‍ത്തകള്‍ തപ്പിയെടുത്ത് വായിച്ചാല്‍ മനസ്സിലാവും. എന്നാല്‍, ഇപ്പോള്‍ ശത്രുവിന്റെ ശത്രു മിത്രം എന്ന നിലയില്‍ ഇരുകൂട്ടരും കൈകോര്‍ത്തു മുന്നേറുന്നു.

    ഈജിപ്തില്‍ ജനാധിപത്യ മാര്‍ഗത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുര്‍സിയെ അട്ടിമറിക്കാന്‍ പിന്നില്‍ നിന്ന് കളിച്ചവര്‍ ഇപ്പോള്‍ യമനില്‍ ജനാധിപത്യം സ്ഥാപിക്കാനാണ് സൈനിക ഇടപെടല്‍ നടത്തുന്നത് എന്ന് പറയുമ്പോള്‍ അതിലും വലിയ തമാശ വേറെയുണ്ടോ

    ReplyDelete
  3. ഇറാനിലെ ഇസ്നാ അശ്രിയ്യ ശിയാക്കളില്‍നിന്ന് ഭിന്നരാണ് യമനിലെ ഹൂതികള്‍. സുന്നികളുമായി വിശ്വാസപരമായി ഏറ്റവും അടുപ്പംപുലര്‍ത്തുന്ന സൈദി വിഭാഗത്തില്‍പെട്ട ശിയാക്കളാണ് ഹൂതികള്‍. സലഫികള്‍ക്കുപോലും സമ്മതനാണ് ഇവരുടെ കഴിഞ്ഞകാല പണ്ഡിതനായ ഇമാം ശൗകാനി. ഒരു സഹസ്രാബ്ദത്തിലേറെ യമന്‍ ഭരിച്ചിരുന്ന സൈദി ഇമാമി ഭരണകൂടം 1962ല്‍ ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് നാസിറിന്‍െറ പിന്തുണയോടെ ജനകീയ വിപ്ളവത്തില്‍ താഴെ ഇറക്കപ്പെടുമ്പോള്‍ സൗദി അറേബ്യ സൈദി ഇമാമുകളോടൊപ്പമായിരുന്നു. അന്ന് സൗദിയുടെ എതിര്‍പക്ഷത്തുനിന്ന ഈജിപ്ത് ഇന്ന് സൗദിക്കൊപ്പമാണ് എന്നത് മറ്റൊരു വിരോധാഭാസമായി തോന്നാം. അബ്ദുല്ല രാജാവിന്‍െറ ഭരണകാലത്ത് സൗദിതന്നെ ഹൂതികളുമായി രഹസ്യബന്ധങ്ങള്‍ സ്ഥാപിച്ചിരുന്നു. ഇപ്പോള്‍ അധികാരസ്ഥാനത്തുനിന്ന് പുറന്തള്ളപ്പെട്ട ബന്ദര്‍ രാജകുമാരന്‍ മറ്റൊരു ഗള്‍ഫ് രാജ്യത്തിന്‍െറ സഹകരണത്തോടെ മുതിര്‍ന്ന ഒരു ഹൂതി നേതാവിനെ ലണ്ടന്‍ വഴി റിയാദിലത്തെിച്ചതായി മിഡ്ല്‍ ഈസ്റ്റ് ഐ കോളമിസ്റ്റ് ഡേവിഡ് ഹേര്‍സ്റ്റ് വെളിപ്പെടുത്തുന്നു. യമനില്‍ ബ്രദര്‍ഹുഡ് ചായ്വുള്ള ഇസ്ലാഹ് പാര്‍ട്ടിയെ അധികാരത്തില്‍നിന്ന് തഴയുകയായിരുന്നു ലക്ഷ്യം. റോമില്‍ ഇറാനികളുമായി കൂടിക്കാഴ്ച നടത്താന്‍ അബ്ദുല്ല അലി സാലിഹിന്‍െറ മകന്‍ അഹ്മദിന് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തതും ഇതേ ശക്തികള്‍ തന്നെയായിരുന്നു.

    ReplyDelete
  4. തേജസ് സിറിയയില്‍ ബശ്ശാറുല്‍ അസദിനൊപ്പമായിരുന്നു എന്ന സൂചന മുകളിലെ പോസ്റ്റിലുണ്ട്. അതൊരു ശുദ്ധ നുണയാണ്. ചില സാംപിളുകള്‍
    http://www.facebook.com/l.php?u=http%3A%2F%2Fwww.thejasnews.com%2Findex.jsp%3Ftp%3Ddet%26det%3Dyes%26news_id%3D201300102181352196&h=LAQHhFbMd


    http://www.facebook.com/l.php?u=http%3A%2F%2Fwww.thejasnews.com%2Findex.jsp%3Ftp%3Ddet%26det%3Dyes%26news_id%3D201307131182558671&h=-AQH-ZrMm

    http://www.facebook.com/l.php?u=http%3A%2F%2Fwww.thejasnews.com%2Findex.jsp%3Ftp%3Ddet%26det%3Dyes%26news_id%3D20120712516412011&h=fAQHssk1h

    ReplyDelete
  5. ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയതാണ് മാനദണ്ഡമെങ്കില്‍ യമന്‍ പ്രസിഡന്റ് ഹാദി അധികാരത്തിലെത്തിയത് അങ്ങനെ തന്നെയാണ്. എന്നാല്‍ ഈജിപ്തില്‍ മുഹമ്മദ് മുര്‍സി അധികാരത്തിലെത്തിയതിനേക്കാള്‍ മികച്ച ഒരു ജനാധിപത്യ രീതിയിലൊന്നുമല്ല ഹാദി പ്രസിഡന്റായത്. എന്നിട്ടും എന്തുകൊണ്ട് മുര്‍സിയെ അധികാരത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ ഒരു സഖ്യമുണ്ടാക്കിയില്ല?

    ReplyDelete
  6. ഇത് ഈ പോസ്റ്റിനുള്ള മറുപടികളാണ് ..ഒരു ഇസ്ലാമിക മുന്നേറ്റ ത്തിനെതിരെയോ ഒരു മുസ്ലിമിനെതിരെയോ കളവുപറയുന്നതിന്റെ ഇസ്ലാമിക വീക്ഷണം എന്താണ് സഹോദരങ്ങളെ ? സലഫികള്‍ക്ക് വളരണമെങ്കില്‍ പോപ്പുലര്‍ ഫ്രോണ്ട് കാരുടെ ഇറച്ചി തിന്നണോ ?http://pnabdurahman.blogspot.com/2015/03/blog-post_30.html

    ReplyDelete